Skip to content

കോഹ്ലിക്കെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ കാര്യം ; ആഡം സാമ്പ

വളരെ ചുരുക്കം ചില ബൗളർമാർക്ക് മാത്രമേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അല്പമെങ്കിലും ബുദ്ധിമുട്ടിക്കാൻ സാധിച്ചിട്ടുള്ളൂ . അതിലൊരു താരം തന്നെയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ ആഡം സാമ്പ . തനിക്കെതിരെ റൺസ് നേടുന്നതിൽ കോഹ്ലിയ്ക്കെതിരെ റൺസ് അധികമായി വഴങ്ങിയിട്ടുണ്ടെങ്കിലും നിർണ്ണായക ഘട്ടങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനെ വിക്കറ്റിന് മുൻപിൽ കുരുക്കാൻ ഈ യുവസ്പിന്നർക്ക് സാധിച്ചിട്ടുണ്ട് .

ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ നാല് തവണയാണ് വിരാട് കോഹ്ലി പുറത്തായിട്ടുള്ളത് അതിൽ മൂന്ന് തവണയും കോഹ്ലിയുടെ വിക്കറ്റ് നേടിയത് സാമ്പയായിരുന്നു. കോഹ്ലിക്കെതിരായ ഈ നേട്ടത്തിലും ഇന്ത്യൻ ക്യാപ്റ്റനെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ ജോലിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സാമ്പ .

കോഹ്ലി വളരെ മികച്ച ബാറ്റ്സ്മാനാണെന്നും ശരിയായ സമയത്താണ് കോഹ്ലിയുടെ വിക്കറ്റ് നേടിയതെന്നും ഒരിക്കലും കോഹ്ലി എന്റെ ബണ്ണിയാണെന്ന് തോന്നുന്നില്ലെന്നും കോഹ്ലിക്കെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും സാമ്പ പറഞ്ഞു.