Skip to content

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 71 റൺസ് പിന്നിട്ടതോടെയാണ് 10768 റൺസ് നേടിയ രാഹുൽ ദ്രാവിഡിനെ മറികടന്ന് റൺവേട്ടയിൽ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തിയത്. 297 ഇന്നിങ്‌സിൽ നിന്നും 11221 റൺസ് നേടിയ സൗരവ് ഗാംഗുലിയും 452 ഇന്നിങ്‌സിൽ നിന്നും 18426 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും മാത്രമാണ് ഇനി കോഹ്ലിക്ക് മുൻപിലുള്ളത് .

1996 മുതൽ 2011 വരെ 340 ഏകദിന മത്സരങ്ങൾ കളിച്ച ദ്രാവിഡ് ഇന്ത്യയ്ക്കായി 314 ഇന്നിങ്‌സിൽ നിന്നും 39.15 ശരാശരിയിൽ 10768 നേടിയിട്ടുണ്ട്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ

സച്ചിൻ ടെണ്ടുൽക്കർ – 18246 റൺസ്

സൗരവ് ഗാംഗുലി – 11221 റൺസ്

വിരാട് കോഹ്ലി – 10770 * റൺസ്

രാഹുൽ ദ്രാവിഡ് – 10768 റൺസ്

എം എസ് ധോണി – 10326 റൺസ് *

മത്സരത്തോടെ ഏകദിനത്തിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും വിരാട് കോഹ്ലി നേടിയിരുന്നു. 63 ഇന്നിങ്‌സിൽ നിന്നും 4000 റൺസ് നേടി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിനെയാണ് (77) കോഹ്ലി മറികടന്നത് .