Skip to content

യുവിയെ കണ്ടാൽ ആദ്യം ഓർമ്മയിൽ വരുന്നതെന്താ ?! ; രസകരമായ മറുപടിയുമായി ഇംഗ്ലണ്ട് ബ്രോഡ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . ഒപ്പം ഐപിഎൽ ടീമുകളെല്ലാം പ്രൊമോഷൻ വീഡിയോകളും , ഫോട്ടോഷൂട്ടുമായി 12 ആം സീസണിനെ വരവേൽക്കുകയാണ് . കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .

ഈ സീസണില്‍ മുംബൈ ഇന്ത്യൻസിനോടൊപ്പം ചേര്‍ന്ന യുവരാജ് ടീമിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനാണ് ബ്രോഡ് രസകരമായ മറുപടി നല്‍കിയത്. പിന്നാലെ ബ്രോഡിന് പ്രതികരണവുമായി യുവിയും രംഗത്തു വന്നിരുന്നു.

യുവിയെ കണ്ടാൽ ആദ്യം ഓർമ്മയിൽ വരുന്ന കാര്യമെന്തന്ന തലകെട്ടോടെയാണ് യുവിയുടെ ചിത്രം മുംബൈ ഇന്ത്യൻ പോസ്റ്റ് ചെയ്തത് . സിക്സ് എന്നതിനോടൊപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജിയുമാണ് ബ്രോഡ് ചിത്രത്തിന് താഴെ കമെന്റ് ചെയ്തത്. നിമിഷങ്ങൾക്കകം മറുപടിയുമായി യുവിയും എത്തിയതോടെ പോസ്റ്റ് വൈറലായി . ” അതു കാരണമാണ് സുഹൃത്തെ , നിങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 400ൽ അധികം വിക്കറ്റ് ലഭിച്ചത് ” എന്നായിരുന്നു യുവിയുടെ മറുപടി .