Skip to content

ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് ; വീണ്ടും റെക്കോർഡ് നേട്ടവുമായി കോഹ്ലി

ക്യാപ്റ്റനായി ഏകദിനത്തിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. സൗരവ് ഗാംഗുലി, മൊഹമ്മദ് അസ്ഹറുദ്ദിൻ, എം എസ് ധോണി എന്നിവരാണ് കോഹ്ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ .

ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ

എം എസ് ധോണി – 6641

മൊഹമ്മദ് അസ്ഹറുദ്ദിൻ – 5239

സൗരവ് ഗാംഗുലി – 5104

വെറും 63 ഇന്നിങ്‌സിൽ നിന്നാണ് കോഹ്ലി ക്യാപ്റ്റനായി 4000 റൺസ് പൂർത്തിയാക്കിയത് .ഇതോടെ ഡിവില്ലിയേഴ്സിനെയും എം എസ് ധോണിയെയും മറികടന്ന് ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ ക്യാപ്റ്റനായി 4000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ ക്യാപ്റ്റനായി 4000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 63

എ ബി ഡിവില്ലിയേഴ്സ് – 77

എം എസ് ധോണി – 100

സൗരവ് ഗാംഗുലി – 103