Skip to content

ജഡേജയുടെ തകർപ്പൻ ത്രോ ധോണി ബ്രില്ല്യൻസ് മാക്‌സ്‌വെൽ പുറത്ത് ; വീഡിയോ കാണാം

വീണ്ടും തകർപ്പൻ വിക്കറ്റ് കീപ്പിങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. ഇത്തവണ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ജഡേജയുടെ തകർപ്പൻ ത്രോയിൽ ധോണി ബ്രില്ല്യൻസിന് മുൻപിൽ കീഴടങ്ങി . മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. കുൽദീപ് എറിഞ്ഞ ഷോർട്ട് ബോൾ ഷോൺ മാർഷ് കവറിലേക്ക് പായിക്കുകയും എന്നാൽ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്ത് ജഡേജ തടുത്തിടുകയും മിന്നൽ വേഗത്തിൽ ധോണിയ്ക്ക് കൈമാറുകയും ചെയ്തു എന്നാൽ പന്ത് കൈപിടിയിലൊതുക്കാൻ ശ്രമിക്കാതെ പന്തിന്റെ ഗതി സ്റ്റമ്പിലേക്ക് ധോണി മാറ്റിവിടുകയും തകർപ്പൻ ഫോമിലായിരുന്ന മാക്‌സ്‌വെല്ലിനെ പുറത്താക്കുകയും ചെയ്തു .

31 പന്തിൽ 47 റൺസ് നേടിയാണ് മാക്‌സ്‌വെൽ പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്സും മാക്‌സ്‌വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. ഒരുപക്ഷേ മാക്‌സ്‌വെൽ പുറത്തായിരുന്നില്ലെങ്കിൽ ഓസ്‌ട്രേലിയൻ സ്കോർ 350 കടക്കുമായിരുന്നു .

വീഡിയോ കാണാം…