Skip to content

തകർത്തടിച്ച് ഓസ്‌ട്രേലിയ അവസാന ഓവറുകളിൽ ഇന്ത്യൻ തിരിച്ചുവരവ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് ഓസ്‌ട്രേലിയ നേടി. സെഞ്ചുറി നേടിയ ഉസ്മാൻ ക്വാജയുടെയും ഫോമിലേക്കുയർന്ന ക്യാപ്റ്റൻ ആരോകൺ ഫിഞ്ചിന്റെയും തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സ്വപ്നതുല്യമായ തുടക്കമാണ് ഫിഞ്ചും ക്വാജയും ചേർന്ന് ഓസ്‌ട്രേലിയക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 193 റൺസ് കൂട്ടിച്ചേർത്തു . ഫിഞ്ച് 99 പന്തിൽ 93 റൺസ് നേടി പുറത്തായപ്പോൾ ക്വാജ 113 പന്തിൽ 104 റൺസ് നേടി പുറത്തായി. ക്വാജയുടെ ആദ്യ ഏകദിന സെഞ്ചുറിയാണിത്. മാക്‌സ്‌വെൽ 31 പന്തിൽ 47 റൺസ് നേടി തകർത്തടിച്ചു .

എന്നാൽ പിന്നീടെത്തിയ ഷോൺ മാർഷിനേയും പീറ്റർ ഹാൻഡ്‌സ്കോമ്പിനേയും കുൽദീപ് യാദവ് മടക്കിയതോടെ ഓസ്‌ട്രേലിയ സമ്മർദ്ദത്തിലായി . തുടർന്ന് ആറാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്ത സ്റ്റോയിനിസും അലക്സ് കാരിയും ചേർന്നാണ് ഓസ്ട്രേലിയൻ സ്കോർ 300 കടത്തിയത്. സ്റ്റോയിനിസ് 26 പന്തിൽ 31 ഉം അലക്സ് കാരി 17 പന്തിൽ 21 ഉം റൺസ് നേടി പുറത്താകാതെ നിന്നു .

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ഷാമി ഒരു വിക്കറ്റും നേടി.