Skip to content

ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചെത്തിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തീരുമാനപ്രകാരം . കൂടാതെ മത്സരത്തിലെ ഫീ മുഴുവൻ ഇന്ത്യൻ താരങ്ങളും പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സമർപ്പിക്കും . ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ” പിങ്ക് ടെസ്റ്റ് ” ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ” പിങ്ക് ഏകദിനം ” എന്ന പോലെ ഓരോ വർഷവും ഹോം സീസണിൽ ഒരു സീസണിൽ ആർമി ക്യാപ് ധരിച്ചായിരിക്കും ടീം ഇന്ത്യ ഇനിയിറങ്ങുക .

ധോണിയാണ് മത്സരത്തിന് മുൻപായി ഇന്ത്യൻ താരങ്ങൾക്ക് ക്യാപ് കൈമാറിയത്. കമന്ററി ടീമിലുള്ള മുൻ ഇന്ത്യൻ താരങ്ങളും ക്യാപ് ധരിച്ചു.