Skip to content

ഇന്ത്യൻ സൈന്യത്തിന് ആദരസൂചകമായി ആർമി ക്യാപ് ധരിച്ച് ടീം ഇന്ത്യ ; ടോസ് അറിയാം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീം ഇന്ത്യ ഇറങ്ങുന്നത് ആർമി ക്യാപ് ധരിച്ച് . ഇന്ത്യൻ സൈന്യത്തോടുള്ള ബഹുമാനസൂചകമായാണ് ഇന്ത്യൻ ടീം ആർമി ക്യാപ് ധരിച്ച് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ താരങ്ങൾ അവരുടെ മാച്ച് ഫീ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സമർപ്പിക്കും .

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത് . മറുഭാഗത്ത് ഒരു മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. കോൾട്ടർ നൈലിന് പകരക്കാരനായി ജൈ റിച്ചാർഡ്‌സൺ ടീമിലെത്തി .

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (c), അമ്പാട്ടി റായുഡു, എം എസ് ധോണി (wk), കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ; ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച് (c), ഷോൺ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, പീറ്റർ ഹാൻസ്കോംബ്ബ്, ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി (wk),ജൈ റിച്ചാർഡ്‌സൺ , പാറ്റ് കമ്മിൻസ്, നേഥൻ ലയൺ, ആഡം സാമ്പ