Skip to content

സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരെയും പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല . അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങൾക്ക് ഉപയോഗിക്കാമെന്നും സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെയേറ്റ പരിക്കിന് ശേഷം നടന്ന സർജറി മൂലം ഇരുവരും ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നിരുന്നു . മാർച്ച് 28 നാണ് ഇരുവരുടെയും വിലക്ക് അവസാനിക്കുന്നത് .

ഇന്ത്യയ്ക്കെതിരായ പരമ്പര പരിക്ക് മൂലം നഷ്ട്ടപെട്ട ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനും പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

ഓസ്‌ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്, ജേസൺ ബെഹ്റൻഡ്രോഫ്‌, നേഥൻ കോൾട്ടർ നൈൽ, പീറ്റർ ഹാൻഡ്സ്‌കോമ്പ്, ഉസ്മാൻ ഖവാജ, നേഥൻ ലയൺ, ഷോൺ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, ജൈ റിച്ചാർഡ്‌സൺ, കെയ്ൻ റിച്ചാർഡ്‌സൺ, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ ടർണർ, ആഡം സാമ്പ