Skip to content

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടം . മത്സരത്തിൽ 76 റൺസ് നേടിയാൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് സച്ചിൻ ടെണ്ടുൽക്കർക്കും സൗരവ് ഗാംഗുലിയ്ക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം വിരാട് കോഹ്ലിക്ക് സ്വന്തമാക്കാം .

216 ഏകദിന ഇന്നിങ്‌സിൽ നിന്നും 59.73 ശരാശരിയിൽ 10693 റൺസ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്. മറുഭാഗത്ത് 1996 മുതൽ 2011 വരെ ഇന്ത്യയ്ക്കായി 340 ഏകദിനങ്ങൾ കളിച്ച രാഹുൽ ദ്രാവിഡ് 314 ഇന്നിങ്‌സിൽ 39.15 ശരാശരിയിൽ നിന്നും 10768 റൺസ് നേടിയിട്ടുണ്ട് .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 18426

സൗരവ് ഗാംഗുലി – 11221

രാഹുൽ ദ്രാവിഡ് – 10768

വിരാട് കോഹ്ലി – 10693

എം എസ് ധോണി – 10300