Skip to content

ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

വിജയ് ശങ്കറിനേയും ഹർദിക്‌ പാണ്ഡ്യയെയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ ലോകകപ്പ് ടീമിൽ ശങ്കറിനെ ഉൾപ്പെടുത്തുന്നതിനൊപ്പം ബൗളറെന്ന നിലയിൽ വിജയ് ശങ്കർ ഇനിയും മെച്ചപ്പെടാന്നുണ്ടെന്നും ഇപ്പോഴും വിജയ് ശങ്കറിനെ ഓൾ റൗണ്ടറായി കാണാൻ സാധിക്കില്ലെന്നും ആശിഷ് നെഹ്റ വ്യക്തമാക്കി .

” എനിക്കിപ്പോഴും തോന്നുന്നു വിജയ് ശങ്കറിനെ നിങ്ങൾക്ക് ഓൾ റൗണ്ടറെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല . ആറാമത്തെയോ ഏഴാമത്തെയോ ബൗളറായി വിജയ് ശങ്കറിനെ ഉപയോഗിക്കാം . ഹർദിക് പാണ്ഡ്യയെ പോലെയൊരു മികച്ച താരമല്ല അവൻ എന്നാൽ സമയം നൽകിയാൽ അവൻ മെച്ചപ്പെടും . ഒരു മൂന്നാം പേസറായി നിങ്ങൾക്ക് ഹർദിക് പാണ്ഡ്യയെ കാണാം . മൂന്നാമനായോ നാലാമനായോ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് വിജയ് ശങ്കർ . സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും ഒരുപോലെ നേരിടാൻ അവന് സാധിക്കും . അവർ രണ്ട് പോലും വ്യത്യസ്ത പ്ലെയേഴ്‌സാണ് . ശങ്കർ ഈ പ്രകടനം തുടരുകയാണെങ്കിൽ രണ്ട് പേരെയും ലോകകപ്പ് ടീമിൽ ഉൾപെടുത്തണം . ” ആശിഷ് നെഹ്റ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് വിജയ് ശങ്കർ കാഴ്ച്ചവെച്ചത്. 41 പന്തിൽ 46 റൺസ് നേടിയ താരം അവസാന ഓവറിൽ നിർണായകമായ സ്റ്റോയിനിസിന്റെ വിക്കറ്റടക്കം രണ്ട് വിക്കറ്റുകൾ താരം നേടിയിരുന്നു .