Skip to content

ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ലോകകപ്പിന് ശേഷവും വിക്കറ്റ് കീപ്പർ എം എസ് ധോണി ഇന്ത്യൻ ടീമിൽ തുടരുന്നതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മറ്റുള്ളവർ ലോകകപ്പ് ധോണിയുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റ് എന്ന് കരുതുമ്പോൾ വ്യത്യസ്താഭിപ്രായമാണ് ഗാംഗുലി പങ്കുവെച്ചത് .

” ധോണിയ്ക്ക് ലോകകപ്പിന് ശേഷവും തുടരാം . ധോണി മികച്ച പ്രകടനം പുറത്തെടുക്കുകയും ഇന്ത്യ ലോകകപ്പ് വിജയിക്കുകയും ചെയ്താൽ പിന്നെന്തിനാണ് അവൻ വിരമിക്കുന്നത് . കഴിവുണ്ടെങ്കിൽ പ്രായം ഒരിക്കലും ഒരു പ്രശ്നമല്ല . ” അടുത്തിടെ നടന്ന അഭിമുഖത്തിൽ ഗാംഗുലി വ്യക്തമാക്കി .

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ നിർണായക ഘടകം ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർ ആകുമെന്നും ജസ്പ്രിത് ബുംറയും മൊഹമ്മദ് ഷാമിയുമടങ്ങുന്ന ഇന്ത്യൻ പേസ് നിര സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു .

രവീന്ദ്ര ജഡേജയെ ലോകകപ്പ് ടീമിൽ ഉൾപെടുത്തരുതെന്നും നാഗ്പൂരിൽ നടന്ന മത്സരത്തിൽ വിജയ് ശങ്കർ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും വിജയ് ശങ്കർ ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.