Skip to content

ഇന്ത്യൻ താരങ്ങളുടെ കരാർ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു ; എപ്ലസ്‌  വിഭാഗത്തിൽ മൂന്ന് താരങ്ങൾ മാത്രം ; റിഷാബ് പാന്തിന് നേട്ടം

2019 വർഷത്തെ ഇന്ത്യൻ താരങ്ങളുടെ കരാർ ലിസ്റ്റ് ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടു . 25 താരങ്ങളെ ഉൾപ്പെടുത്തിയ കരാറിൽ 3 പേർ മാത്രമാണ് എപ്ലസ് വിഭാഗത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളൂ. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി , രോഹിത് ശർമ്മ , ജസ്പ്രിത് ബുംറ എന്നിവരാണ് എപ്ലസ്‌ കരാർ ലഭിച്ചവർ . വർഷതോറും 7 കോടിയാണ് ഇവർക്ക് ലഭിക്കുക .

കഴിഞ്ഞ വർഷം എ പ്ലസ് വിഭാഗത്തിലുണ്ടായിരുന്ന ശിഖർ ധവാൻ , ഭുവനേശ്വർ കുമാർ എന്നിവരെ എ വിഭാഗത്തിലേക്ക് മാറ്റി . കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ധവാൻ ടെസ്റ്റ് ടീമിൽ കളിച്ചിരുന്നില്ല . അതേസമയം യുവ താരം റിഷാബ് പാന്തിന് എ വിഭാഗം കരാർ ലഭിച്ചു . വർഷത്തിൽ 5 കോടി രൂപയാണ് ഇവർക്ക് ലഭിക്കുക .

Grade A Plus (Rs 7 cr): Virat Kohli, Rohit Sharma, Jasprit Bumrah

Grade A (Rs 5 cr): Ravichandran Ashwin, Ravindra Jadeja, Bhuvneshwar Kumar, Cheteshwar Pujara, Ajinkya Rahane, MS Dhoni, Shikhar Dhawan, Mohd. Shami, Ishant Sharma, Kuldeep Yadav, Rishabh Pant

Grade B (Rs 3 cr): KL Rahul, Umesh Yadav, Yuzvendra Chahal, Hardik Pandya,

Grade C (Rs 1 cr): Kedar Jadhav, Dinesh Karthik, Ambati Rayudu, Manish Pandey, H Vihari, Khaleel Ahmed, Wriddhiman Saha.