Skip to content

പുതിയ ട്വന്റി20 ലീഗിനായി കൈകോർത്ത് സ്കോട്ലൻഡും അയർലൻഡും നെതർലൻഡ്‌സും

കാനഡ ട്വന്റി20 ലീഗിനും സൗത്താഫ്രിക്കയുടെ എംസാൻസി ലീഗിനും പുറകെ മറ്റൊരു ടി20 ലീഗിനും കളമൊരുങ്ങുന്നു . യൂറോപ്യൻ രാജ്യങ്ങളായ സ്കോട്ലൻഡ്, നെതർലൻഡ്‌സ്‌, അയർലൻഡ് ക്രിക്കറ്റ് ബോർഡുകളുടെ സംയുക്ത സംരഭമാണ് ഈ പുത്തൻ ലീഗ് . ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലൊരുങ്ങുന്ന ലീഗ് ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപ്റ്റംബർ 22 ന് അവസാനിക്കും . ഓരോ രാജ്യത്തുനിന്നും രണ്ട് ടീമുകൾ വീതം മൊത്തം ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ ഗ്രൂപ്പ് ഘട്ടവും സെമി ഫൈനൽസും ഫൈനലുമടക്കം 33 മത്സരങ്ങൾ ഉണ്ടാകും .

16 പ്ലെയേഴ്‌സ് ഓരോ ടീമിലും ഉണ്ടാകും . ഓരോ ടീമിലും മിനിമം ഒമ്പത് ആഭ്യന്തര താരങ്ങൾ ഉണ്ടാകണം . ഏഴ് വിദേശ താരങ്ങൾ മാത്രം ഓരോ ടീമിലും പാടുള്ളൂ . പ്ലേയിങ് ഇലവനിൽ ആറ് ആഭ്യന്തര കളിക്കാർക്കും അവസരം നൽകണം .

പുത്തൻ ലീഗ് യൂറോപ്പിൽ ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോർഡുകൾ .