Skip to content

അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഇന്ത്യൻ വനിതകൾ ഉയർത്തിയ 112 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 55 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന ഡാനിയേൽ വൈറ്റിന്റെ തകർപ്പൻ പ്രകടനമാണ് തുടക്കത്തിലേ തകർച്ചയിലും ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത് . ഒരു ഘട്ടത്തിൽ 56 ന് നാല് എന്ന നിലയിൽ തകർന്ന ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത് . ലോറൻ വിൻഫീൽഡ് 23 പന്തിൽ 29 റൺസ് നേടി വൈറ്റിന് മികച്ച പിന്തുണ നൽകി . ഇന്ത്യയ്ക്ക് വേണ്ടി ഏക്താ ബിഷ്ട്ട് 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി .

നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 111 റൺസ് നേടാനെ സാധിച്ചുള്ളൂ. നലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാതറിൻ ബ്രണ്ടാണ് ഇന്ത്യയെ തകർത്തത് . ലിൻസേ സ്മിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.