Skip to content

വിക്കറ്റിന് പിറകിൽ മികവ് കാട്ടിയ ഡേവിഡ് മില്ലറിനെ ‘ധോണി’  യെന്ന് വിളിച്ച് ഡ്യൂപ്ലെസിസ് – വീഡിയോ കാണാം

വളർന്നു വരുന്ന ഏതൊരു ക്രിക്കറ്റ് താരത്തിനും പ്രചോദനമാണ് മുൻ ഇന്ത്യൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്‌ ധോണി . വിക്കറ്റിന് പിന്നിലെ ധോണിയുടെ കഴിവ് പലപ്പോഴും ചർച്ചയാകാറുണ്ട് . ശ്രീലങ്ക – സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ താത്കാലികമായി കീപ്പർ നിന്ന ഡേവിഡ് മില്ലറിനെ ‘ധോണി’ യെന്ന് ഡ്യൂപ്ലെസിസ് വിളിച്ചതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത് .

സംഭവം ഇങ്ങനെ ;
രണ്ടാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വിജയം നേടാനായി ഒരു വിക്കറ്റ് അകലെ നിൽക്കെ വിക്കറ്റ് കീപ്പറായ ഡീകോക്ക് ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു, പകരം വിക്കറ്റ് കീപ്പറായി ഡേവിഡ് മില്ലർ എത്തുകയായിരുന്നു . 32 ആം ഓവറിൽ ഫെർണാണ്ടോ മിസ്സ് ചെയ്ത താഹിറിന്റെ പന്ത് വിക്കറ്റിന്റെ പിന്നിൽ മികച്ച രീതിയിൽ കൈക്കുള്ളിലാക്കി മില്ലർ സ്റ്റമ്പ് ചെയ്യുകയായിരുന്നു . ഇതോടെ സ്ലിപ്പിൽ നിന്ന ഡ്യൂപ്ലെസിസ് മില്ലറെ ധോണിയെന്ന് വിളിക്കുകയായിരുന്നു .

https://twitter.com/SrinimamaTrolls/status/1103458658808152065?s=19