Skip to content

ആ ചരിത്രനേട്ടത്തിന് 33 റൺസ് അകലെ എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . മത്സരത്തിൽ 33 റൺസ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് ധോണിയ്ക്ക് പൂർത്തിയാക്കാം . സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന ധോണിയ്ക്ക് എന്നാൽ നാഗ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 528 മത്സരത്തിൽ നിന്നും 45 ശരാശരിയിൽ 16967 റൺസ് ധോണി നേടിയിട്ടുണ്ട്. 16 സെഞ്ചുറിയും 106 ഫിഫ്റ്റിയും ധോണിയുടെ ബാറ്റിൽ നിന്നും പിറന്നു .

ലോകകപ്പിന് ശേഷം ധോണി വിരമിക്കുകയാണെങ്കിൽ ഇത് ഹോം ഗ്രൗണ്ടിലെ ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമിത് .