Skip to content

നൂറ് വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായി ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഫിഫ്റ്റിയോടെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് നേടിയത് ചരിത്രറെക്കോർഡ് . മത്സരത്തിൽ 66 പന്തിൽ 57 റൺസ് ഡുപ്ലെസിസ് നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫാഫ് ഡുപ്ലെസിസിന്റെ തുടർച്ചയായ ഏഴാം ഫിഫ്റ്റി+ സ്കോർ ആണിത്. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനം മുതലാണ് തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഫാഫ് 50+ സ്കോർ നേടിയത് . ഇതോടെ ഓബ്രെ ഫോക്നർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഫിഫ്റ്റി+ സ്കോർ നേടുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായി ഫാഫ് ഡുപ്ലെസിസ് മാറി. 1910 മുതൽ 1912 വരെ നടന്ന ടെസ്റ്റ് മത്സരങ്ങളിലാണ് ഫോക്നർ ഈ നേട്ടം സ്വന്തമാക്കിയത് .

മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 5000 റൺസും ഫാഫ് ഡുപ്ലെസിസ് പൂർത്തിയാക്കി . ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഡുപ്ലെസിസ് . മത്സരത്തിൽ 113 റൺസിന്റെ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കി .സൗത്താഫ്രിക്ക ഉയർത്തിയ 252 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 138 റൺസിന് ഓൾ ഔട്ടായി .