Skip to content

സെഞ്ചുറിയുമായി കോഹ്ലി തിളങ്ങി ; ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് പുറത്ത് . സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ഏകദിന കരിയറിലെ തന്റെ നാൽപ്പതാം സെഞ്ചുറി നേടിയ കോഹ്ലി 120 പന്തിൽ 126 റൺസ് നേടിയാണ് പുറത്തായത്. 41 പന്തിൽ 46 റൺസ് നേടിയ വിജയ് ശങ്കർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും റണ്ണൊന്നും നേടാൻ സാധിച്ചില്ല .

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് ഒമ്പത് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ആഡം സാമ്പ പത്തോവറിൽ 62 റൺസ് വഴങ്ങി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി . നേഥൻ ലയൺ, ഗ്ലെൻ മാക്‌സ്‌വെൽ, നേഥൻ കോൾട്ടർ നൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .