Skip to content

സാക്ഷാൽ സച്ചിനും കപിൽ ദേവിനും ശേഷം ആ നേട്ടത്തിൽ രവീന്ദ്ര ജഡേജ

കപിൽ ദേവിനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഏകദിന ക്രിക്കറ്റിൽ 2000 റൺസും 150 വിക്കറ്റും നേടുന്ന ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ അപൂർവ്വ നേട്ടം ജഡേജ സ്വന്തമാക്കിയത്. 148 മത്സരത്തിൽ നിന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത് . 171 വിക്കറ്റുകൾ ഇതുവരെ ഏകദിനത്തിൽ നിന്നും ജഡേജ നേടിയിട്ടുണ്ട് .

463 ഏകദിന മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കർ 18426 റൺസും 154 വിക്കറ്റും നേടിയിട്ടുണ്ട് മറുഭാഗത്ത് കപിൽ ദേവാകട്ടെ ഏകദിന കരിയറിൽ 254 വിക്കറ്റും 3783 റൺസും നേടിയിട്ടുണ്ട് .

മത്സരത്തിൽ 120 പന്തിൽ 116 റൺസ് നേടിയ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യ 250 റൺസെന്ന പൊരുതാവുന്ന സ്കോർ സ്വന്തമാക്കി . ജഡേജ 40 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോൾ വിജയ് ശങ്കർ 41 പന്തിൽ 46 റൺസ് നേടി .