Skip to content

ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ നിന്നും മടങ്ങിയത് . ആറ് പന്തുകൾ നേരിട്ടാണ് രോഹിത് ശർമ പുറത്തായതെങ്കിൽ നേരിട്ട ആദ്യ പന്തിൽ തന്നെ എം എസ് ധോണിയെ സാംമ്പ പുറത്താക്കി .

ഇതാദ്യമായാണ് ഏകദിന ചരിത്രത്തിൽ ഇന്ത്യൻ മണ്ണിൽ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താകുന്നത് . ഇതിനുമുൻപ് ഇന്ത്യയിൽ 54 ഇന്നിങ്‌സുകൾ കളിച്ച രോഹിത് ശർമ്മ ഒമ്പത് സെഞ്ചുറിയടക്കം 2934 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിമിടയിൽ ഇതാദ്യമായാണ് ഹിറ്റ്മാൻ ഏകദിനത്തിൽ ഡക്ക് ആകുന്നത്.

ഏകദിനത്തിൽ ഇതുവരെ 13 തവണ രോഹിത് ശർമ പൂജ്യത്തിന് പുറത്തായിട്ടുണ്ട് .

മറുഭാഗത്ത് ഏകദിനത്തിൽ ഇത് അഞ്ചാം തവണയാണ് ധോണി ഗോൾഡൻ ഡക്കാകുന്നത് . ഇതിനുമുൻപ് 2010 ൽ ഓസ്‌ട്രേലിയക്കെതിരെ തന്നെ വിസാഗിലാണ് ധോണി ഗോൾഡൻ ഡക്കായത് .