Skip to content

ടോസ് ഭാഗ്യം വീണ്ടും ഓസ്‌ട്രേലിയക്ക് ; ബൗളിങ് തിരഞ്ഞെടുത്ത് സന്ദർശകർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു . മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ടർണർക്ക് പകരക്കാരനായി ഷോൺ മാർഷും ബെഹ്റൻഡ്രോഫിന് പകരക്കാരനായി നേഥൻ ലയണും ടീമിലെത്തി .

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (c), അമ്പാട്ടി റായുഡു, എം എസ് ധോണി (wk), കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ; ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച് (c), ഷോൺ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, പീറ്റർ ഹാൻസ്കോംബ്ബ്, ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി (wk), നേഥാൻ കോൾട്ടർ നൈൽ, പാറ്റ് കുമ്മിൻസ്, നേഥൻ ലയൺ, ആഡം സാമ്പ