Skip to content

പ്രായം വെറും നമ്പർ മാത്രം ആ സ്വപ്നം ഇപ്പോഴും എന്നിലുണ്ട് ; ജലജ് സക്സേന

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് ഇപ്പോഴും തന്റെ സ്വപ്നമാണെന്ന് കേരള രഞ്ജി ട്രോഫി താരം ജലജ് സക്സേന . കഴിഞ്ഞ അഞ്ച് സീസണിലും വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള സക്സേന ഓരോ സീസണിലും ശരാശരി 500 ൽ കൂടുതൽ റൺസ് നേടിയിരുന്നു . ഈ സീസണിൽ കേരളത്തെ രഞ്ജി ട്രോഫി സെമി ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചതും സക്സേനയുടെ പ്രകടനമായിരുന്നു . എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിനിടയിലും ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ താരത്തിന് സാധിച്ചിട്ടില്ല . എന്നിരുന്നാലും ഈ 32 ആം വയസ്സിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്ന സ്വപ്നം ഉപേക്ഷിക്കാൻ സക്സേന തയ്യാറല്ല .

” ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്ന സ്വപ്നം ഇപ്പോഴും എനിക്കുണ്ട് . പ്രായം വെറും നമ്പർ മാത്രമാണ് ഫിറ്റ്നസാണ് പ്രധാനം . യോഗ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് . ” മെയിൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സക്സേന പറഞ്ഞു.

രഞ്ജി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ പ്രീമിയർ ലീഗിലും താരത്തിന് അവസരം വന്നെത്തി. ഡൽഹി ക്യാപിറ്റൽസാണ് ഡിസംബറിൽ നടന്ന താരലേലത്തിൽ സക്സേനയെ സ്വന്തമാക്കിയത്.