Skip to content

ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെത്തുന്നത് . നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ലോകചാമ്പ്യന്മാർ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് അഫ്ഘാനിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം . ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ .

തന്റെ ടീമിൽ നിലവിൽ വിലക്ക് നേരിടുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഉൾപ്പെടുത്തിയ വോൺ നിലവിൽ മോശം ഫോമിലാണെങ്കിലും ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ആരോൺ ഫിഞ്ചിനെ തന്നെയാണ് . ഡേവിഡ് വാർണർക്കൊപ്പം ഓപ്പണറായി ഡാർസി ഷോർട്ടിനെ ഉൾപെടുത്തിയ വോൺ ഓൾ റൗണ്ടർമാരായി ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരെയും തിരഞ്ഞെടുത്തു. അലക്സ് കാരിയാണ് വിക്കറ്റ് കീപ്പർ. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംമ്പ എന്നിവർക്കൊപ്പം ബൗളറായി ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച റിലേ മെറഡിത്തിനെയും വോൺ തന്റെ ടീമിൽ ഉൾപ്പെടുത്തി .

ടീം ; ഡേവിഡ് വാർണർ, ഡാർസി ഷോർട്ട്, ആരോൺ ഫിഞ്ച് (c), സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി (wk ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, റിലേ മെറഡിത്, ആഡം സാംമ്പ .