Skip to content

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ നാഴികക്കല്ല്

ആദ്യ ഏകദിനത്തിൽ 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും . ഇന്ന് ഉച്ചയ്ക്ക് നാഗ്പൂരിൽ ആരംഭിക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ നേട്ടമാണ് . ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 500 മത്തെ വിജയം സ്വന്തമാക്കാനാകും .

ഇതുവരെയായി 962 മത്സരങ്ങൾ കളിച്ച ഇന്ത്യ 499 മത്സരങ്ങളിലും വിജയം നേടിയിരുന്നു . 9 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ 40 മത്സരങ്ങളിൽ ഫലം കണ്ടില്ല .ഇന്ത്യ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ചിട്ടുള്ളത് ശ്രീലങ്കയ്ക്കെതിരെയാണ് . ഇതിന് മുമ്പ് ഏകദിനത്തിൽ 500 വിജയമെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത് ഓസ്‌ട്രേലിയ മാത്രമാണ് . നിലവിൽ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് 923 മത്സരങ്ങളിൽ നിന്നായി 558 വിജയങ്ങളുണ്ട് .