Skip to content

ഫിഞ്ചിന് പകരം പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ നായക സ്ഥാനം ഏല്പിക്കണം ; ഇയാൻ ചാപ്പൽ

മോശം ഫോമിൽ തുടരുന്ന ഓസ്‌ട്രേലിയൻ നായകൻ ഫിഞ്ചിന് പകരം പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ നായക സ്ഥാനം ഏല്പിക്കണമെന്ന് ഇയാൻ ചാപ്പൽ . കരിയറിലെ തന്നെ മോശം ഫോമിലൂടെയാണ് ഫിഞ്ച് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . അവസാന 7 മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഫിഞ്ച് 20+ റൺസ് നേടിയിട്ടുള്ളത് . 4 തവണ ഒറ്റക്കം മാത്രമാണ് നേടാനായത് . കഴിഞ്ഞ വർഷം ഒക്ടോബറിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഏകദിനത്തിൽ 11.85 ആവറേജും , ടി20യിൽ 7.50 മാണ് ആവറേജ് .

ഏകദിന ലോകക്കപ്പ് അടുത്തിരിക്കെ നായകൻ ഫിഞ്ചിന്റെ ഫോം ഔട്ട് ഓസ്‌ട്രേലിയൻ ടീമിനെ തന്നെ സമ്മർദ്ധത്തിലാക്കുമെന്നതിൽ യാതൊരു സംശയവുമില്ല .