Skip to content

രണ്ടാം ഏകദിനത്തിന് മുൻപേ ഓസ്‌ട്രേലിയക്ക് സന്തോഷവാർത്ത ; സൂപ്പർതാരം തിരിച്ചെത്തും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഓസ്‌ട്രേലിയക്ക് ആശ്വാസവാർത്ത . ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ ബാറ്റ്സ്മാൻ ഷോൺ മാർഷ് രണ്ടാം മത്സരത്തിൽ സന്ദർശകർക്കായി കളിക്കും . ഭാര്യയുടെ പ്രസവത്തെ തുടർന്നായിരുന്നു ഷോൺ മാർഷിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഒഴിവ് നൽകിയത്. തകർപ്പൻ പ്രകടനമാണ് മാർഷ് ഏകദിനത്തിൽ ഓസ്ട്രേലിയക്കായി കഴിഞ്ഞ 12 മാസത്തിനിടയിൽ കാഴ്ച്ചവെച്ചത് . മൂന്നാമനായി 47.83 ശരാശരിയിൽ മൂന്ന് സെഞ്ചുറി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാർഷ് നേടിയിരുന്നു . മാർഷിന്റെ തിരിച്ചുവരവോടെ ആദ്യ മത്സരത്തിൽ രണ്ടാമനായി ഇറങ്ങിയ മാർക്കസ് സ്റ്റോയിനിസ് നാലാമനായോ അഞ്ചാമനായോ ബാറ്റ് ചെയ്‌തേക്കും . ഹൈദരാബാദ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ടർണർക്ക് പകരക്കാരനായിട്ടായിരിക്കും മാർഷ് ടീമിലെത്തുക .

ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ മോശം പ്രകടനത്തിനിടയിൽ ഷോൺ മാർഷിന്റെ തിരിച്ചുവരവ് ഓസ്ട്രേലിയക്ക് ആശ്വാസമാകും . ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കെതിരെ ഒരു സെഞ്ചുറിയും ഫിഫ്റ്റിയുമടക്കം 224 റൺസ് മാർഷ് നേടിയിരുന്നു .