Skip to content

ധോണിയും ജാദവും തിളങ്ങി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു . പുറത്താകാതെ 87 പന്തിൽ 81 റൺസ് നേടിയ കേദാർ ജാദവിന്റെയും, 72 പന്തിൽ 59 റൺസ് നേടിയ എം എസ് ധോണിയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് . അഞ്ചാം വിക്കറ്റിൽ 141 റൺസ് ധോണിയും ജാദവും ചേർന്ന് കൂട്ടിച്ചേർത്തു . രോഹിത് ശർമ്മ 66 പന്തിൽ 37 ഉം ക്യാപ്റ്റൻ വിരാട് കോഹ്ലി 45 പന്തിൽ 44 ഉം റൺസ് നേടി പുറത്തായപ്പോൾ 13 റൺസ് നേടിയ റായുഡു, റണ്ണൊന്നും എടുക്കാതെ പുറത്തായ ശിഖാർ ധവാൻ എന്നിവർ നിരാശപ്പെടുത്തി .

ഓസ്ട്രേലിയക്ക് വേണ്ടി നേഥൻ കോൾട്ടർനൈൽ, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി . വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി . മാർച്ച് അഞ്ചിന് നാഗ്പൂരിൽ വെച്ചാണ് പരമ്പരയിലെ അടുത്ത മത്സരം .