Skip to content

പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും . ഇരുവരുടെയും വിലയക്ക് ഈ മാസം 28 ന് അവസാനിക്കുമെന്നിരിക്കെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .ഇരുവരുടെയും തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കെ പാകിസ്ഥാനെതിരായ പരമ്പരയിൽ ഇരുവരും കളിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിലെ ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ച് .

” സ്മിത്തോ വാർണറോ ആ മത്സരങ്ങൾ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല അക്കാര്യത്തിൽ നൂറ് ശതമാനം ഉറപ്പില്ല എന്നിരുന്നാലും അവർ പരമ്പരയിലെ അവസാന മത്സരങ്ങൾ കളിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത് ” വാർത്താസമ്മേളനത്തിൽ ഫിഞ്ച് പറഞ്ഞു . വാർത്താസമ്മേളനത്തിനിടെ വെറുമൊരു പകരക്കാരനായ ക്യാപ്റ്റനാണോയെന്ന ചോദ്യം ഫിഞ്ചിനെ ചൊടിപ്പിക്കുകയും ചെയ്തു. ” ഞാൻ മാത്രമാണ് ക്യാപ്റ്റൻ” എന്നാണ് ആ ചോദ്യത്തിന് ഫിഞ്ച് ഉത്തരം നൽകിയത് .

നിലവിൽ മോശം പ്രകടനമാണ് ഫിഞ്ച് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ 18 ഇന്നിങ്‌സിൽ ഒരിക്കൽ പോലും ഫിഫ്റ്റി നേടാൻ താരത്തിന് സാധിച്ചിട്ടില്ല . അതിനിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം മോശം പ്രകടനത്തെ തുടർന്ന് ടെസ്റ്റ് ടീമിൽ നിന്നും പുറത്താവുകയും ചെയ്‌തു.