Skip to content

” ലോകക്കപ്പിൽ ഇന്ത്യയെ കോഹ്ലി നയിക്കേണ്ട ;  നായകനായി ഈ താരം വേണം – അജയ് ജഡേജ

ഈ വർഷം മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകക്കപ്പിൽ ഇന്ത്യയെ കോഹ്ലി നായിക്കേണ്ടെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ .കോഹ്‌ലിക്ക് പകരം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെ ലോകക്കപ്പ് ടീമിനെ നായിക്കണമെന്നാണ് ജഡേജയുടെ അഭിപ്രായം . ലോകക്കപ്പിനുള്ള 15 അംഗ സാധ്യത ടീമിനെ പ്രവചിക്കുന്നതിനിടെയാണ് അജയ് ജഡേജ ഈ അഭിപ്രായം പങ്കുവെച്ചത് .

കോഹ്ലിയെക്കാള്‍ മികച്ച ക്യാപ്റ്റനാണ് ധോണി എന്ന കാര്യത്തില്‍ ആരുമായും തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ തയാറാണ്. ഞാന്‍ തെരഞ്ഞെടുക്കുന്നത് ഭാവിയുടെ ടീമിനെയല്ല. ലോകകപ്പിനുവേണ്ടി മാത്രമുള്ള ടീമിനെയാണ്. ആ ടീമിനെ നയിക്കാന്‍ യോഗ്യന്‍ ധോണിയാണ്. ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും തന്ത്രങ്ങളുടെ കാര്യത്തിലും ധോണി ഒരിക്കലും രണ്ടാമനല്ലെന്നും ജഡേജ വ്യക്തമാക്കി.

അജയ് ജഡേജ തിരഞ്ഞെടുത്ത 15 അംഗ ലോകകപ്പ് ടീം:

രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍/ കെ എല്‍ രാഹുല്‍, വിരാട് കോലി, ധോണി(ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, അംബാട്ടി റായിഡു, ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍.