Skip to content

പീറ്റർ ഹാൻഡ്സ്കോമ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഏകദിന പരമ്പരയിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത് . യുസ്‌വേന്ദ്ര ചഹാൽ ഇല്ലാതെയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പത്തോവരിൽ 46 റൺസ് മാത്രം വിട്ട് കൊടുത്ത കുൽദീപ് രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി . തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ട്ടപെട്ട ഓസ്‌ട്രേലിയയെ ഫിഫ്റ്റി നേടി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഉസ്മാൻ ക്വാജയായിരുന്നു മത്സരത്തിൽ കുൽദീപ് യാദവിന്റെ ആദ്യ ഇര . തുടർന്ന് ക്രീസിലെത്തി 29 പന്തിൽ 19 റൺസ് നേടി നിൽക്കുകയായിരുന്ന പീറ്റർ ഹാൻഡ്‌സ്കോമ്പിനെ അക്ഷരാർത്ഥത്തിൽ മാജിക്കൽ ഡെലിവറിയിലൂടെയാണ് കുൽദീപ് പുറത്താക്കിയത് .

വിക്കറ്റ് ഇങ്ങനെ

29 ആം ഓവറിലെ അവസാന പന്തിൽ 73.9kph മാത്രം വേഗതയിൽ എറിഞ്ഞ പന്ത് ക്രീസ് വിട്ട് വെളിയിൽ വന്ന ഹാൻഡ്‌സ്കോമ്പിന് നഷ്ട്ടമാവുകയും ബാറ്റിനും പാഡിനും ഇടയിലൂടെ കയ്യിലെത്തിയ പന്ത് കൈപിടിയിലൊതുക്കി ഒട്ടും സമയം പാഴാക്കാതെ ധോണി സ്റ്റംപ് ചെയ്യുകയും ചെയ്തു.

വീഡിയോ കാണാം …

Video Credits ; Bcci