Skip to content

മികവ് പുലർത്തി ബൗളർമാർ ; ഇന്ത്യയ്ക്ക് 237 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 237 റൺസിന്റെ വിജയലക്ഷ്യം . മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 236 റൺസ് നേടാനെ സാധിച്ചുള്ളൂ . ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ട്ടപെട്ട ഓസ്‌ട്രേലിയയെ രണ്ടാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്ത സ്റ്റോയിനിസ്- ഖവാജ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് . എന്നാൽ സ്കോർ 87 ൽ നിൽക്കെ സ്റ്റോയിനിസ് മടങ്ങിയതോടെ ഓസ്‌ട്രേലിയൻ തകർച്ച ആരംഭിച്ചു . തുടർന്ന് നിശ്ചിത ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയ സമ്മർദ്ദത്തിലാക്കി .

50 റൺസ് നേടിയ ഉസ്മാൻ ക്വാജ, 37 റൺസ് നേടിയ സ്റ്റോയിനിസ്, 51 പന്തിൽ 40 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 21 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ആഷ്ട്ടൺ ടേണർ എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുതലാക്കാൻ സാധിച്ചില്ല . 37 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ അലക്സ് കാരെ, 27 പന്തിൽ 28 റൺസ് നേടിയ നേഥൻ കോൾട്ടർനൈൽ എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്കോർ 230 കടത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും, കേദാർ ജാദവ് ഒരു വിക്കറ്റും നേടി .