Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . തന്റെ 126 ആം ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് പിന്നിട്ട വില്യംസൺ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി . 145 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് നേടിയ റോസ് ടെയ്ലറെയാണ് വില്യംസൺ മറികടന്നത്. 126 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് നേടിയ ബ്രയാൻ ലാറ, യൂനിസ് ഖാൻ, മാത്യു ഹെയ്ഡൻ എന്നിവർക്കൊപ്പമെത്തിയ വില്യംസൺ 127 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് പിന്നിട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും മറികടന്നു .

ടെസ്റ്റ് ക്രിക്കറ്റിൽ 20 സെഞ്ചുറി നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന നേട്ടവും കെയ്ൻ വില്യംസൺ സ്വന്തമാക്കി .

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

സർ ഡോൺ ബ്രാഡ്മാൻ – 68 ഇന്നിങ്‌സ്

ഗാർഫീൽഡ് സോബേഴ്‌സ് – 111 ഇന്നിങ്‌സ്

സ്റ്റീവ് സ്മിത്ത് – 111 ഇന്നിങ്‌സ്