Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; ആദ്യ ഇലവൻ അറിയാം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത് . നേരത്തെ ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കിയിരുന്നു . ഓസ്‌ട്രേലിയൻ ടീമിൽ വിക്കറ്റ് കീപ്പർ അലക്സ് കാരെ തിരിച്ചെത്തി . ട്വന്റി20 പരമ്പരയിൽ പീറ്റർ ഹാൻഡ്സ്‌കോംമ്പായിരുന്നു വിക്കറ്റ്കീപ്പർ . ആഷ്ടൺ ടേണർ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കും .

ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവൻ ; ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, മാർക്കസ് സ്റ്റോയിനിസ്, പീറ്റർ ഹാൻഡ്സ്‌കോംബ്‌, ഗ്ലെൻ മാക്‌സ്‌വെൽ, ആഷ്ടൻ ടേണർ, അലക്സ് കാരെ (wk), നേഥൻ കോൾട്ടർ നൈൽ, പാറ്റ് കമ്മിൻസ്, ആഡം സാംപ, ജേസൺ ബെഹ്റൻഡ്രോഫ്‌

ഇന്ത്യ ; രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (c), അമ്പാട്ടി റായുഡു, എം എസ് ധോണി (wk), കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ