Skip to content

ഇരട്ട സെഞ്ചുറിയുമായി വില്യംസൺ ; പിറന്നത് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ടീം ടോട്ടൽ

ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഡബിൾ സെഞ്ചുറി മികവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 700 കടന്ന് ന്യൂസിലാൻഡ് . ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 234 ന് മറുപടിയായി ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 715 റൺസ് ന്യൂസിലാൻഡ് പടത്തുയർത്തി . 257 പന്തിൽ 200 റൺസ് നേടി വില്യംസൺ പുറത്താകാതെ നിന്നപ്പോൾ 132 റൺസ് നേടിയ ജീത് റാവൽ, 161 റൺസ് നേടിയ ടോം ലതാം എന്നിവർ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു . ഹെൻറി നിക്കോളാസ് 53 ഉം വാഗ്നർ 47 ഉം റൺസ് നേടി പുറത്തായി . 481 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയിട്ടുണ്ട് . 39 റൺസ് നേടിയ സൗമ്യ സർക്കാർ, 15 റൺസ് നേടിയ മഹ്മുദുള്ള എന്നിവരാണ് ക്രീസിലുള്ളത് .

ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാൻഡിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത് . 2014 ൽ ഷാർജയിൽ പാകിസ്ഥാനെതിരെ നേടിയ 690 ആയിരുന്നു ഇതിനുമുൻപ് ന്യൂസിലാൻഡിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ.