Skip to content

തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. 38 പന്തിൽ നിന്നും പുറത്താകാതെ 72 റൺസ് നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നും ആറ് കൂറ്റൻ സിക്സുകളാണ് പിറന്നത്. അതിനിടയിൽ തന്റെ ഇരുപതാം ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സഹതാരവും ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലിയെത്തി .

തന്റെ 67 ആം ട്വന്റി20 മത്സരത്തിലാണ് വിരാട് കോഹ്ലി ഈ റെക്കോർഡ് നേടിയത് .ഫിഫ്റ്റിയോടെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന് അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി കോഹ്ലി മാറി .

കോഹ്ലിയുടെ തകർപ്പൻ വെടിക്കെട്ട് മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടി .23 പന്തിൽ 40 റൺസ് നേടിയ എം എസ് ധോണി, 28 പന്തിൽ 47 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവർ മികച്ച പിന്തുണ നൽകി .