Skip to content

കോഹ്ലിയും ധോണിയും തകർത്താടി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ . നിശ്ചിത 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 194 റൺസ് നേടി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും എം എസ് ധോണിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയൻ ബൗളർമാർ മുട്ടുമടക്കി. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുൽ ഇന്ത്യയ്ക്ക് നൽകിയത്. ധവാന്റെ മെല്ലെപോക്കിലും രാഹുൽ തകർത്തടിച്ചപ്പോൾ ഇന്ത്യൻ സ്കോർ പവർപ്ലേയിൽ 50 കടന്നു. രാഹുൽ 26 പന്തിൽ 47 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറും നാല് സിക്സും രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നു. ധവാന് 24 പന്തിൽ 14 റൺസ് നേടാനെ സാധിച്ചുള്ളൂ .തുടർന്നെത്തിയ പന്ത് വീണ്ടും നിരാശപ്പെടുത്തി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ധോണി കോഹ്ലിക്കൊപ്പം ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി . ഇരുവരും നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു . ധോണി 23 പന്തിൽ നിന്നും 40 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 38 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ്‌ സിക്സും കോഹ്ലി പറത്തിയപ്പോൾ ധോണി മൂന്ന് ഫോറും മൂന്ന് സിക്സും നേടി . ദിനേശ് കാർത്തിക് 3 പന്തിൽ എട്ട് റൺസ് നേടി.

വിക്കറ്റൊന്നും നേടാൻ സാധിച്ചില്ലെങ്കിലും നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി ആഡം സാംപ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബെഹ്റൻഡ്രോഫ്‌ , നേഥൻ കോൾട്ടർനൈൽ, കമ്മിൻസ്, ഡാർസി ഷോർട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .