Skip to content

സെഞ്ചുറിയുമായി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പരയും തൂത്തുവാരി

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര കംഗാരുക്കൾ തൂത്തുവാരി . നാല് വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യ ട്വന്റി20 പരമ്പര പരാജയപെടുന്നത് . സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ ഒറ്റയാൾ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ചരിത്രവിജയം സമ്മാനിച്ചത് . 55 പന്തുകളിൽ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ ബാറ്റിൽ നിന്നും ഏഴ് ഫോറും ഒമ്പത് സിക്സും പിറന്നു . 28 പന്തിൽ 40 റൺസ് നേടിയ ഡാർസി ഷോർട്ട്, 18 പന്തിൽ പുറത്താകാതെ 20 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്‌കോംബ്‌ എന്നിവർ മികച്ച പിന്തുണ നൽകി. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്കെതിരെ ഇന്ത്യയിൽ ട്വന്റി20 പരമ്പര നേടുന്നത് .

ഇന്ത്യയ്ക്ക് വേണ്ടി വിജയ് ശങ്കർ രണ്ട് വിക്കറ്റും സിദ്ധാർത്ഥ് കൗൾ ഒരു വിക്കറ്റും വീഴ്ത്തി .