Skip to content

രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റ20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും . ആദ്യം മത്സരം പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ . മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ് . ഇതുവരെ 299 ടി20 മത്സരങ്ങൾ കളിച്ച രോഹിത് ശർമ്മയുടെ മൂന്നാറാം മത്സരമാണ് നാളെ നടക്കുക . നാളെ കളിക്കുവാൻ സാധിച്ചാൽ എം എസ് ധോണിയ്ക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം 300 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്നചരിത്രനേട്ടം രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാം .

94 മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള രോഹിത് ശർമ്മ മറ്റുമത്സരങ്ങൾ കളിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗിലും മറ്റ് ടി20 ടൂർണമെന്റിലുമാണ് . 299 മത്സരത്തിൽ നിന്നും 7795 റൺസ് നേടിയ രോഹിത് ശർമ്മ ആറ് സെഞ്ചുറി ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട് . അതിൽ നാലും നേടിയതാകട്ടെ ഇന്ത്യയ്ക്ക് വേണ്ടിയും .