Skip to content

ബാറ്റിൽ സ്പോണ്സറില്ലാത്ത ‘GOAT ‘ ; ഇൻസ്റ്റാഗ്രാമിൽ ചാഹലിനെ ട്രോളി രോഹിത് ശർമ

ഇന്ത്യൻ സ്പിൻ ബോളർ ചാഹലിനെ ട്രോളാൻ ലഭിക്കുന്ന ഒരവസരവും പാഴാകാത്തയാളാണ് സഹതാരമായ രോഹിത് ശർമ്മ . സ്പോണ്സർഷിപ്പ് സ്റ്റിക്കർ ഇല്ലാത്ത ബാറ്റ് പിടിച്ചിരിക്കുന്ന ചാഹലിന്റെ ഫോട്ടോ ഷയർ ചെയ്താണ് ഇത്തവണ രോഹിത് ശർമ്മ പരിഹസിച്ചത് . ഒപ്പം ഇങ്ങനെയൊരു തലക്കെട്ടും ” സ്റ്റിക്കറില്ലാത്ത ബാറ്റോ…ചാഹലിന് ന്യൂസീലന്‍ഡിലെ ഇന്നിംഗ്‌സിന് ശേഷം സ്‌പോണ്‍സറെ കിട്ടി എന്നാണ് ഞാന്‍ കരുതിയിരുന്നത് ” . എക്കാലത്തെയും മികച്ച താരമെന്ന പരാമര്‍ശത്തോടെ(GOAT) രോഹിത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഹാമിൽട്ടണിൽ വെച്ച് നടന്ന ന്യൂസിലാന്റിനെതിരായ നാലാം ഏകദിനത്തിൽ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ ചാഹലായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറർ . ഇത് പരാമർശിച്ചായിരുന്നു രോഹിതിന്റെ ട്രോൾ .