Skip to content

ആരാധകർക്ക് സന്തോഷവാർത്ത ചിന്നസ്വാമിയിൽ റണ്ണൊഴുകും

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് മുൻപേ ഇരുടീമുകളുടെയും ആരാധകർക്ക് സന്തോഷവാർത്ത . ആദ്യ മത്സരത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം മത്സരത്തിൽ ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പിച്ചിൽ റണ്ണൊഴുകുമെന്നാണ് കർണാടക ക്രിക്കറ്റ് അസോസിയേനും വ്യക്തമാക്കിയിരിക്കുന്നത് . ആദ്യ മത്സരത്തിൽ ബൗളിങ്ങിന് അനുകൂലമായ പിച്ചായിരുന്നുവെങ്കിലും കളിയുടെ ആവേശത്തെ അത് ഒട്ടും തന്നെ ബാധിച്ചില്ല . അവസാന പന്ത് വരെ നീണ്ട മത്സരം അക്ഷരാർത്ഥത്തിൽ കാണികൾക്ക് വിരുന്നാവുകയും ചെയ്‌തു .

” ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരങ്ങൾ പോലെയല്ലെങ്കിലും കാണികൾക്ക് ആവേശം പകരുന്ന രീതിയിൽ പിച്ചിൽ റൺസ് ഉണ്ടാകും . കഴിഞ്ഞ രണ്ട് മാസമായി ഉപയോഗിക്കാത്ത വിക്കറ്റാണ് മത്സരത്തിനായി ഞങ്ങൾ ഉപയോഗിക്കുന്നത് . വിജയ് ഹസാരെ ട്രോഫിയ്ക്ക് വേണ്ടിയാണ് അവസാമായി പിച്ച് ഉപയോഗിച്ചത് . ” കെ എസ് സി എ വക്താവ് പറഞ്ഞു .

ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ വിജയം അനിവാര്യമാണ് .