Skip to content

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ബുംറയ്ക്ക് സാധിച്ചു . മറുഭാഗത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളറായ കമ്മിൻസ് ഒരിടവേളയ്ക്ക് ശേഷമാണ് ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിൽ തിരിച്ചെത്തുന്നത് . മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച കമ്മിൻസായിരുന്നു മൂന്ന് പന്തിൽ ഏഴ് റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചത് . ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് കമ്മിൻസ് രണ്ടാം മത്സരത്തിന് മുൻപായി അനുവദിച്ച അഭിമുഖത്തിലാണ് ബുംറയെ പ്രശംസിച്ചത് .

മികച്ച വേഗതയും കൃത്യതയും ബുംറയെ മൂന്ന് ഫോർമാറ്റിലും അപകടകാരിയായ ബൗളറാക്കി മാറ്റിയെന്നും അവനെ നേരിടുകയെന്നത് ഏതൊരു ബാറ്റ്സ്മാനും ബുദ്ധിമുട്ടേറിയ കാര്യമായി മാറിയെന്നും കമ്മിൻസ് തുറന്നുപറഞ്ഞു.

ആദ്യ മത്സരത്തിൽ അവസാന ഓവറിൽ 16 റൺസ് വേണമെന്നിരിക്കെ പത്തൊമ്പതാം ഓവർ എറിഞ്ഞ ബുംറ വെറും രണ്ട് റൺസ് മാത്രമാണ് വഴങ്ങിയത് . കൂടാതെ രണ്ട് നിർണായക വിക്കറ്റും താരം ആ ഓവറിൽ നേടി എന്നാൽ അവസാന ഓവറിൽ 14 റൺസ് ഉമേഷ് യാദവ് വഴങ്ങിയതോടെ ഇന്ത്യ തോൽവിയേറ്റുവാങ്ങുകയായിരുന്നു . ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം .