Skip to content

ആദ്യ മത്സരത്തിലെ പരാജയം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല ; ക്രൂനാൽ പാണ്ഡ്യ

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയം ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം മത്സരത്തിനിറങ്ങുന്ന ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ സ്പിന്നർ ക്രൂനാൽ പാണ്ഡ്യ . മത്സരത്തിൽ മൂന്ന് വിക്കറ്റിന് പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. 126 എന്ന കുറഞ്ഞ സ്കോറിൽ പ്രതിരോധിച്ച ഇന്ത്യയ്ക്ക് മത്സരത്തിൽ അവസാനപന്ത് വരെ പോരാടാൻ സാധിച്ചു . 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ക്രൂനാൽ പാണ്ഡ്യയും ചേർന്നാണ് അനായാസ വിജയം പ്രതീക്ഷിച്ച ഓസ്‌ട്രേലിയൻ ടീമിനെ ഞെട്ടിച്ചത് .

മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനമാണ് ടീം കാഴ്ച്ചവെച്ചതെന്നും പ്രതിരോധിച്ചത് കുറഞ്ഞ സ്കോർ ആയിരുന്നിട്ട് കൂടി വിജയത്തിനരികിലെത്താൻ ടീമിന് സാധിച്ചുവെന്നും ഇപ്പോൾ ചിന്തിക്കേണ്ടത് ബാറ്റിങ്ങിനെ പറ്റി മാത്രമാണെന്നും മത്സരത്തിന് മുൻപായി നൽകിയ അഭിമുഖത്തിൽ ക്രൂനാൽ പാണ്ഡ്യ പറഞ്ഞു .

” നാളത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ് പരമ്പരയിൽ നമ്മൾ പുറകിലാണ് എന്നിരുന്നാലും പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല .കഴിഞ്ഞ രാത്രി നമ്മൾ പരാജയപെട്ടു എന്നാൽ തുടർച്ചയായി മത്സരങ്ങൾ നമ്മൾ തോൽക്കില്ല . എനിക്കുറപ്പുണ്ട് നാളത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന് ” ക്രൂനാൽ പാണ്ഡ്യ കൂട്ടിച്ചേർത്തു .