Skip to content

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ; ഇന്ത്യയെ സ്മൃതി മന്ദാന നയിക്കും

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഓപ്പണർ സ്‌മൃതി മന്ദാന നയിക്കും . റെഗുലർ ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ പരിക്കിൽ നിന്നും മുക്തയാകാത്തതിനെ തുടർന്നാണ് ക്യാപ്റ്റനായി സ്‌മൃതി മന്ദാനയെ നിയമിച്ചത്. അതിനിടെ രണ്ടാം ഏകദിനത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ ഇന്ന് സ്വന്തമാക്കി . നേരത്തെ ആദ്യ മത്സരത്തിൽ 66 റൺസിന്റെ വിജയം ഇന്ത്യൻ വനിതകൾ നേടിയിരുന്നു. വ്യാഴാഴ്ച്ചയാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം .

മാർച്ച് നാലിന് ഗുവാഹത്തിയിലാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യൻ ടീം ; സ്‌മൃതി മന്ദാന (ക്യാപ്റ്റൻ), മിതാലി രാജ്, ജെമിമാ റോഡ്രിഗസ്, ദീപ്തി ശർമ്മ, ടാനിയ ഭാട്ടിയ ( വിക്കറ്റ് കീപ്പർ ), ഭാർതി ഫുൽമാലി, അനുജ പാട്ടീൽ, ശിഖ പാണ്ഡെ, കോമൽ സൻസാദ്, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്താ ബിഷ്ട്ട്, രാധ യാദവ്, വേദ കൃഷ്ണമൂർത്തി, ഹർലീൻ ഡിയോൾ .