Skip to content

ആവേശം അവസാന പന്ത് വരെ ; ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആവേശകരമായ മൂന്ന് വിക്കറ്റിന്റെ വിജയം . 127 റൺസിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ അവസാന ഓവറിലെ അവസാന പന്തിലാണ് മറികടന്ന് . ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും ജസ്പ്രീത് ബുംറയുടെ തകർപ്പൻ പ്രകടനമാണ് മത്സരം അവസാന ഓവർ വരെയെത്തിച്ചത് . മാക്‌സ്‌വെലൽ 43 പന്തിൽ 56 ഉം ഡാർസി ഷോർട്ട് 37 പന്തിൽ 37 ഉം റൺസ് നേടി . അവസാന ഓവറിൽ 14 റൺസ് വേണ്ടിയിരുന്നപ്പോൾ ഇന്ത്യ വിജയം ഏറെകുറെ ഉറപ്പിച്ചെങ്കിലും 3 പന്തിൽ 7 റൺസ് നേടി പാറ്റ് കമ്മിൻസും ജൈ റിച്ചാർഡ്‌സണും ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു .

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നും യുസ്‌വേന്ദ്ര ചഹാൽ, ക്രൂനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി . മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച നേഥൻ കോൾട്ടർ നൈലാണ് മാൻ ഓഫ് ദി മാച്ച് .