Skip to content

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ ആതിഥേയരായ സൗത്താഫ്രിക്ക പ്രഖ്യാപിച്ചു . ടെസ്റ്റ് പരമ്പരയിലേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ നാണകേടിലുള്ള സൗത്താഫ്രിക്കയ്ക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ് . ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു സൗത്താഫ്രിക്ക ഒരു ഏഷ്യൻ ടീമിനോട് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര പരാജയപെടുന്നത് . ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ഇരുടീമുകൾക്കും ഈ പരമ്പര . ഫാസ്റ്റ് ബൗളർ ലുങ്കി എങ്കിടി ടീമിൽ തിരിച്ചെത്തിയപ്പോൾ ഹാഷിം അംല ടീമിൽ നിന്നും പുറത്തായി.

സൗത്താഫ്രിക്കൻ ടീം : ഫാഫ് ഡു പ്ലെസിസ്, ക്വിന്റൺ ഡി കോക്ക്, റെയ്സ ഹെൻഡിക്ക്സ്, ഇമ്രാൻ താഹിർ, ഡേവിഡ് മില്ലർ, വൈയാൻ മൾഡർ, ലുങ്കി എങ്കിടി, അനിൽറി നോർട്ടെ, ആൻഡിൽ ഫെഹ്ല്യൂക്വോ, ദ്വോയിൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രയിസ് ഷംസി, ഡെയ്ൽ സ്റ്റെയ്ൻ, റാസ്സി വാൻ ഡെർ ദസ്സെൻ .