Skip to content

രാഹുൽ മാത്രം തിളങ്ങി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 126 റൺസ് നേടാനെ ആതിഥേയരായ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ . 36 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുൽ, 17 പന്തിൽ 24 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവർ മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങിയുള്ളൂ. ധോണി 37 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു . ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ കോൾട്ടർനൈൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ബെഹ്‌റൻഡ്രോഫ്‌, ആഡം സാംപ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .

ഒരു ഘട്ടത്തിൽ 80- 2 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. എന്നാൽ രാഹുലും കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. റിഷാബ് പന്ത് (3), ദിനേശ് കാർത്തിക് (1), ക്രൂനാൽ പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തി .