Skip to content

ബൗളറുടെ തലയ്ക്ക് മുകളിലൂടെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവ് ; വീഡിയോ കാണാം

വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തന്നെ ചരിത്രറെക്കോർഡ് സ്വന്തമാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങിയത് . 17 പന്തിൽ നിന്നും 24 റൺസ് നേടി മടങ്ങിയ വിരാട് കോഹ്ലി ഓസ്ട്രേലിയക്കെതിരെ ട്വന്റി20യിൽ 500 റൺസ് പിന്നിടുകയും അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ടീമിനെതിരെ 500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്‌തു . 14 ഇന്നിങ്‌സിൽ നിന്നും ഓസ്ട്രേലിയക്കെതിരെ 60 ന് മുകളിൽ ശരാശരിയിൽ 512 റൺസ് കോഹ്ലി നേടിയിട്ടുണ്ട് . അഞ്ച് ഫിഫ്റ്റിയും താരം കംഗാരൂക്കൾക്കെതിരെ നേടി . മത്സരത്തിൽ ജേസൺ ബെഹ്റൻഡ്രോഫിനെതിരെ കോഹ്ലി പായിച്ച അതിമനോഹര ഷോട്ട് കാണികൾക്ക് വിരുന്നായി . മത്സരത്തിലെ നാലാം ഓവറിലെ രണ്ടാം പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ കോഹ്ലി പായിക്കുകയായിരുന്നു .

വീഡിയോ കാണാം …