Skip to content

” ലക്ഷ്യം കോഹ്‌ലിയെ പോലെയാവാൻ ” ; തുറന്ന് പറഞ്ഞ് പാക് താരം ബാബർ അസം

സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ദിക്കപ്പെട്ട താരമാണ് പാകിസ്താന്റെ ബാബർ അസം . 2017 ൽ പാകിസ്ഥാൻ കോച്ച് മിക്കി ആർതർ ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്തിരുന്നു . ഇപ്പോഴിതാ ബാബർ അസം ഇതിനെ കുറിച്ച് മനസ്സ് തുറന്നുരിക്കുകയാണ് . കോഹ്ലിയുമായി എന്നെ താരതമ്യം ചെയ്യുന്നത് മുഖസ്തുതി പറയും പോലെയാണെന്നാണ് ബാബർ പറയുന്നത് .

” അദ്ദേഹത്തിന്റെ സ്ഥിരതയും മനോഭാവവും വളരെ മികച്ചതാണ് . ബാറ്റ് ചെയ്യാൻ പോകുന്ന ഓരോ അവസരത്തിലും ആദ്ദേഹം 100 ശതമാനവും ടീമിനായി നൽകുന്നു . ഞാനെന്റെ കരിയറിന്റെ തുടക്കത്തിലാണ് . അതിനാൽ എന്റെ ലക്ഷ്യം കോഹ്‌ലിയെ പോലെയാവാനാണ് . ബാബർ പറഞ്ഞു .

നിലവിൽ ടി20 യിൽ ബാറ്റ്സ്മാനമാരിൽ ഒന്നാം റാങ്കുകാരനാണ് ബാബർ . ഏകദിനത്തിലും , ടി20 യിലും 50 നുമുകളിലാണ് ആവറേജ്. ടി20യിൽ അതിവേഗത്തിൽ 1000 റൺസ് നേടിയ താരമെന്ന കോഹ്‌ലിയുടെ റെക്കോർഡും ബാബർ തകർത്തിരുന്നു .