Skip to content

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം …

1. അന്താരാഷ്ട്ര ട്വന്റി20യിൽ 48 സിക്സ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ എം എസ് ധോണിയും നേടിയിട്ടുണ്ട് . അന്താരാഷ്ട്ര ടി20യിൽ 50 സിക്സെന്ന നേട്ടത്തിന് രണ്ട് സിക്സ് മാത്രം അകലെയാണ് ഇരുവരും . രോഹിത് ശർമ്മ (102), യുവരാജ് സിങ് (74), സുരേഷ് റെയ്‌ന (58) എന്നിവർ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 50 സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ .

2. രണ്ട് വിക്കറ്റ് കൂടെ നേടിയാൽ രവിചന്ദ്രൻ അശ്വിന് അന്താരാഷ്ട്ര ടി20യിൽ 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടം ബുംറയ്ക്ക് സ്വന്തമാക്കാം . 48 വിക്കറ്റുകൾ ഇതുവരെ ബുംറ നേടിയിട്ടുണ്ട് . ഇതേ നേട്ടത്തിന് അഞ്ച് വിക്കറ്റ് മാത്രം അകലെയാണ് യുസ്‌വേന്ദ്ര ചഹാൽ.

3. പരമ്പരയിൽ അഞ്ച് സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടം ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് സ്വന്തമാക്കാം . നിലവിൽ 79 സിക്സ് നേടി ഡേവിഡ് വാർണർക്കൊപ്പമുള്ള ഫിഞ്ചിന് മുൻപിലുള്ളത് 83 സിക്സ് നേടിയ ഷെയ്ൻ വാട്സൺ .

4. പരമ്പരയിൽ 12 റൺസ് കൂടെ നേടിയാൽ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ടീമിനെതിരെ 500 റൺസ് നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി മാറും. 488 റൺസ് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി20യിൽ കോഹ്ലി നേടിയിട്ടുണ്ട്.

5 . അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 സിക്സെന്ന ചരിത്രനേട്ടത്തിന് ഒരു സിക്സ് മാത്രം അകലെയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ . രണ്ട് സിക്സ് കൂടെ നേടിയാൽ ഈ നേട്ടം എം എസ് ധോണിയ്ക്ക് സ്വന്തമാക്കാം .

6. പരമ്പരയിലെ രണ്ട് മത്സരത്തിലും കളിച്ചാൽ എം എസ് ധോണിയ്ക്ക് ശേഷം 300 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാം .